Wednesday, 24 November 2021

ഭാഗവതഗംഗ - ജനം TV രാവിലെ 6.30 ന്

ശ്രീ ഭാഗവത മാഹാത്മ്യം by ഗുരുവായൂർ മണിസ്വാമി

Day 01  ജ്ഞാനവൈരാഗ്യങ്ങൾ ഉണർത്താൻ ഭാഗവത ശ്രവണം ഉത്തമം എന്ന് നാരദ മഹർഷി പറയുന്നു

Day 02 നൈമിഷാരണ്യത്തിൽ വച്ച് നാരദനെ മുഖ്യശ്രോതാവാക്കി സനകാദി മഹർഷിമാർ ഭാഗവത മാഹാത്മ്യം പറയാൻ ആരംഭിക്കുന്നു.

Day 03 കർമ്മത്തിന്റെ ഫലം പ്രബലമാണ്. ജ്ഞാനവും വൈരാഗ്യവും ഉണരാൻ ഭാഗവതം കേൾക്കണം.

Day 04 ഉണ്ടായി നിലനിന്ന് നശിച്ചു പോകുന്ന വസ്തുക്കളോടുള്ള മമതാ ബന്ധം ആണ് മായ.

Day 05 ധുംധുകാരി ഭാഗവത ശ്രവണത്താൽ മാത്രം മുക്തി നേടുന്നു

Day 06 ഭാഗവതസപ്‌താഹയജ്ഞം നടത്തുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

സ്വാമി അശേഷാനന്ദജി, ചിന്മയ മിഷൻ പാലക്കാട്

Day 07 പ്രഥമസ്കന്ധം 1.1 മംഗളാചരണം; ഭാഗവതത്തെക്കുറിച്ചു സൂതനോട് ശൗനകാദികൾ ചോദിക്കുന്നത്; ജന്മാദ്യസ്യ യതഃ - യാതൊന്നിൽ നിന്ന്, അനശ്വരമായ ഈ പ്രപഞ്ച വസ്തുക്കൾ ഉണ്ടായോ അതു ബ്രഹ്മമാകുന്നു

Day 08 പ്രഥമസ്കന്ധം 1.2, 1.3 - മുനിശ്രേഷ്ടനായ ശ്രീ നാരായണനാൽ രചിക്കപ്പെട്ടതായ ഈ ശ്രീ മഹാഭാഗവതം എന്ന ഗ്രന്ഥത്തിൽ ഫലകാംഷയെന്ന കാപട്യം നിശ്ശേഷം വിട്ടിരിക്കുന്ന അത്യുത്തമമായ കർമ്മകാണ്ഡവിഹിതമായുള്ള ധർമ്മം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. വേദമാകുന്ന കല്പകവൃക്ഷത്തിന്റെ കനിയായിട്ടുള്ളതും ശുകബ്രഹ്മർഷിയാകുന്ന കിളിയുടെ മുഖത്ത് നിന്ന് താഴോട്ട് ഉതിർന്നു വീണതും ആയ രസത്തെ വീണ്ടും വീണ്ടും പാനം ചെയ്യുവിൻ

Day 09 ഭഗവദ് ഭക്തിയുടെ മാഹാത്മ്യ വർണ്ണനം

Day 10 ഭഗവദ് അവതാര കഥാപ്രസ്താവം

Day 11 വ്യാസചരിതം; ശ്രീ ശുകന്റെ മാഹാത്മ്യം; നാലും അഞ്ചും അദ്ധ്യായങ്ങൾ

Day 12 വ്യാസമഹർഷിക്കു ലഭിച്ച നാരദോപദേശം; അഞ്ചും ആറും അദ്ധ്യായങ്ങൾ

Day 13 നാരദപൂർവ്വജന്മചരിതം; ആറും ഏഴും അദ്ധ്യായങ്ങൾ

Day 14 അശ്വത്ഥാമാവ്‌ പാഞ്ചാലിയുടെ മക്കളെ കൊന്നതും അർജുനനാൽ പരാജിതനായതും; ഏഴും എട്ടും അദ്ധ്യായങ്ങൾ

Day 15 എട്ടും ഒമ്പതും അദ്ധ്യായങ്ങൾ; ഭഗവാൻ ഗർഭസ്ഥനായ പരീക്ഷിത്തിനെ രക്ഷിക്കുന്നു; ഒമ്പതാമദ്ധ്യായം ഭീക്ഷ്മരുടെ ശ്രീകൃഷ്ണസ്തുതിയും മഹാപ്രസ്ഥാനവും

Day 16 9.33 മുതൽ 10.21 വരെയുള്ള ശ്ലോകങ്ങൾ; പത്താമദ്ധ്യായം ശ്രീകൃഷ്ണന്റെ ദ്വാരകാഗമനം

Day 17 അദ്ധ്യായം 11 - ശ്രീകൃഷ്ണന്റെ പുരപ്രവേശവർണ്ണനം; പന്ത്രണ്ടാമദ്ധ്യായം ശ്രീ പരീക്ഷിത്തിന്റെ ജനനം

Day 18 പതിമൂന്നാമദ്ധ്യായം വിദുരോപദേശത്താൽ ധൃതരാഷ്ട്രരുടെ വനവാസയാത്ര; പതിനാലാമദ്ധ്യായം യുധിഷ്ഠിരന്റെ ആപത് ശങ്കയും ദ്വാരകയിൽ നിന്ന് അർജുനൻ വരുന്നതും

Day 19 ഭൂമീദേവിയും ധർമ്മദേവനും തമ്മിലുള്ള സംഭാഷണം; അദ്ധ്യായം 16

Day 20 പരീക്ഷിത്ത് ധർമ്മദേവസംവാദവും കലിനിഗ്രഹവും; അദ്ധ്യായം 17

Day 21 ശ്രീ പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം; അദ്ധ്യായം 18

Day 22 ശ്രീപരീക്ഷിത്തിന്റെ പ്രായോപവേശവും ശ്രീശുകന്റെ ആഗമനവും; അദ്ധ്യായം 19

രണ്ടാം സ്കന്ധം
വൈദ്യലിംഗ ശർമ്മ

Day 23 രണ്ടാം സ്കന്ധം മുതൽ ആണ് ശ്രീശുകപ്രവചനം ആരംഭിക്കുന്നത്. ഒന്നാം സ്കന്ധം ശുക പരീക്ഷിത് സംവാദ രൂപത്തിലുള്ള ഭാഗവതത്തിന്റ വിഷയത്തെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രസ്താവം അഥവാ മുഖവുര മാത്രമാകുന്നു.

Day 24 ധ്യാനവിധി; വിരാ‌ട് സ്വരൂപവര്‍ണ്ണന; സ്ഥൂലരൂപത്തിൽ നിന്ന് സൂക്ഷ്മ രൂപത്തിലേക്ക്

Day 25 ഭഗവദ് ഭക്തിയുടെ വൈശിഷ്ട്യം ; അദ്ധ്യായം 3

Day 26 ജഗത് സൃഷ്ടിയെ അധികരിച്ചുള്ള പരീക്ഷിത്തിന്റെ ചോദ്യവും ശ്രീശുകൻ ബ്രഹ്മ നാരദ സംവാദത്തിലൂടെ ഉപന്യസിപ്പാൻ തുടങ്ങുന്നതും; അദ്ധ്യായം 4

Day 27 തത്വങ്ങളുടെ ഉൽപ്പത്തിയും പ്രപഞ്ച നിർമ്മാണ വർണ്ണനവും; അദ്ധ്യായം 5

Day 28 വിരാട് സ്വരൂപ വർണ്ണനം; അവതാരങ്ങളുടെ സംക്ഷിപ്‌ത വർണ്ണനം; അദ്ധ്യായം 6,7

അമൃതാനന്ദ സരസ്വതി മാതാജി

Day 29 അദ്ധ്യായം 6,7

എടമന വാസുദേവൻ നമ്പൂതിരി

Day 30 സൃഷ്ടിരഹസ്യങ്ങൾ ; അദ്ധ്യായം 8

Day 31 മായാ വിഭ്രാന്തിയിൽ അനുഭവപ്പെടുന്ന ദേഹാദി ദൃശ്യ വസ്തുക്കളോട് ജീവാത്മാവിന് ബന്ധമില്ല; അദ്ധ്യായം 9

ഭഗവാൻ ബ്രഹ്മാവിന് ചതുശ്ലോകീ ഭാഗവതം ഉപദേശിക്കുന്നു; ഒമ്പതാം അദ്ധ്യായത്തിലെ 32 മുതല്‍ 35 വരെ വരികള്‍ ഭാഗവതത്തിന്റെ സത്ത അഥവാ ചതുശ്ലോകി ഭാഗവതം എന്നറിയപ്പെടുന്നു.

Day 32 ശ്ലോകം 9.32

Day 33 ശ്ലോകം 9.33

Day 34 ശ്ലോകം 9.34

Day 35 ശ്ലോകം 9.35

ഗുരുവായൂർ ശ്രീറാം നമ്പൂതിരി; 

സ്കന്ധം രണ്ട് പത്താമദ്ധ്യായം - മഹാപുരാണലക്ഷണങ്ങൾ; വിരാട് സ്വരൂപത്തിൽ ഇന്ദ്രിയങ്ങളും തദധിഷ്ഠാന ശക്തികളും ഉണ്ടായത്;

ദശലക്ഷണങ്ങൾ - സർഗ്ഗം, വിസർഗം (ഉപസൃഷ്ടി), പോഷണം (സം‌രക്ഷണം), ഊതി (കർമ്മവാസന), മന്വന്തര കഥ (മനുക്കളുടെ ധർമ്മ പരിപാലനം), ഈശാനുചരിതം (അവതാരകഥകൾ), നിരോധം (ഭഗവാനിലേക്കുള്ള തിരിച്ചുപോക്ക്), മുക്തി, ആശ്രയം

Day 36 ദശലക്ഷണങ്ങൾ

Day 37 ദശലക്ഷണങ്ങൾ

Day 38 ദശലക്ഷണങ്ങൾ

Day 39 ദശലക്ഷണങ്ങൾ

Day 40 ദശലക്ഷണങ്ങൾ

Day 41 ദശലക്ഷണങ്ങൾ

സ്കന്ധം മൂന്ന് - സ്വാമി നിഖിലാനന്ദ സരസ്വതി ( ജ്ഞാനാനന്ദ കുടീരം )

തൃതീയ സ്കന്ധത്തിലുള്ള 33 അദ്ധ്യായങ്ങൾ കൊണ്ട് സർഗ്ഗം എന്ന ഈശ്വരലീലയെ വിസ്തരിച്ചു പറയുന്നു. സർവ്വേശ്വരേച്ഛയാൽ സംഭവിച്ച പ്രകൃതി ഗുണങ്ങളുടെ വിക്ഷോഭം നിമിത്തം ബ്രഹ്‌മാണ്ഡമെന്ന വിരാട് സ്വരൂപം ഉണ്ടായതിന്റെ പ്രതിപാദനമാണ് സർഗ്ഗമെന്നത്. അത് വിദൂര മൈത്രേയ സംവാദത്തിലൂടെ വിസ്തരിക്കുവാൻ ഉദ്ദേശിക്കുന്ന ശ്രീശുകൻ ആദ്യം ഒന്നാം അദ്ധ്യായത്തിൽ സ്വജനങ്ങളെ വിട്ടുകളഞ്ഞു വനംപൂകിയ വിദുരരും ഉദ്ധവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ തൽപശ്ചാത്തലമായിട്ടവതരിപ്പിക്കുന്നു.

Day 42 മുഖവുര

Day 43 വിദുരർ സ്വഗൃഹം ഉപേക്ഷിച്ചുപോയതിന് ഹേതുവായ കൗരവാപരാധത്തെ ശ്ലോകം ആറ് മുതലുള്ള 11 ശ്ലോകങ്ങളിൽ വിസ്തരിച്ചു പറയുന്നു.

Day 44 വിദുരർ കൗരവർ പുറത്താക്കുന്നു

Day 45 ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു പോയതിൽ പിന്നെ വിദുരർ ചെയ്ത തീർത്ഥാടനത്തെപ്പറ്റി പറയുന്നു

Day 46 വിദുരോദ്ധാവസമാഗമം;

Day 47 ഭഗവാന്റെ മഹിമ;

ഭക്തകോകിലം ശ്രീകണ്ഠേശ്വരം സോമ വാരിയർ 

അദ്ധ്യായം രണ്ട് മുതൽ ഉദ്ധവർ വിദുരരോട് സംക്ഷിപ്തമായി പറയുന്ന ശ്രീകൃഷ്ണബാലലീലകൾ

Day 48 ശ്രീകൃഷ്ണബാലലീലകൾ

Day 49 ശ്രീകൃഷ്ണബാലലീലകൾ

Day 50 ശ്രീകൃഷ്ണബാലലീലകൾ

Day 51 ശ്രീകൃഷ്ണബാലലീലകൾ

Day 52 ശ്രീകൃഷ്ണബാലലീലകൾ

Day 53 ശ്രീകൃഷ്ണബാലലീലകൾ

Day 54 ശ്രീകൃഷ്ണബാലലീലകൾ

Day 55 വിദുരമൈത്രേയസംവാദം ഏതവസരത്തിൽ, എവിടെ വച്ചുണ്ടായതാണെന്ന് ശ്രീശുകമുനി രാജാവിനോട് പറയുന്നു

കൊളത്തൂർ പുരുഷോത്തമൻ

Day 56 വിദുരർ ആത്മജ്ഞാന ലബ്‌ധിക്കായി മൈത്രേയനെ സമീപിക്കുന്നു; മൈത്രേയൻ പരാശരമഹർഷിയുടെ ശിഷ്യനാണ്. ആകയാൽ തൽപുത്രനായ വേദവ്യാസരുടെ സുഹൃത്തുമാണ്. വിദുരരുടെ ചോദ്യങ്ങൾക്ക് അനുസരിച്ചു മൈത്രേയൻ സൃഷ്ടി ക്രമം വർണ്ണിക്കുന്നു

Day 57 ത്രിഗുണാത്മികയായ മായയുടെ നിയന്താവും സ്വതന്ത്രനും ആയിരിക്കുന്ന ഭഗവാൻ ശ്രീഹരി അവതാരങ്ങളെ സ്വീകരിച്ചവനായിട്ട് ഏതേത് കർമ്മങ്ങളെ ചെയ്യുന്നു? ആദികാലത്ത് പ്രപഞ്ചത്തെ ഏത് വിധം സൃഷ്ടിച്ചു? 5.4 5.10

Day 58 മാണ്ഡവ്യമുനിയുടെ ശാപം നിമിത്തം ധർമ്മദേവൻ വിദുരരായി ജനിച്ചു. സൃഷ്ടി വികാസത്തിന് ആസ്പദമായ മായയുടെ സ്വരൂപത്തെപ്പറ്റി മൈത്രേയൻ വിദുരര്ക്ക് പറഞ്ഞു കൊടുക്കുന്നു. ആകാശാദി പഞ്ചഭൂതങ്ങൾ കാര്യകാരണതയാ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. 5.13 5.25

Day 59 സമഷ്ടിയിലെ വിരാട് സ്വരൂപഉല്പത്തിയെ വർണ്ണിക്കുന്നു.

Day 60 സമഷ്ടി എന്നത് വിരാട് പുരുഷശരീരമായ പ്രപഞ്ചം തന്നെ. വ്യഷ്ടി അതിനുള്ളിലെ ജീവാത്മാവിന്റെ ശരീരം. സമഷ്ടി ശരീരത്തിലിരിക്കുന്ന വിരാട് പുരുഷനെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വ്യഷ്ടി ശരീരത്തിലിരിക്കുന്ന ജീവാത്മാവിനെ ദുഃഖങ്ങള്‍ ബാധിക്കില്ലെന്ന് മൈത്രേയ മഹര്‍ഷി വിദുരര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു

കൃഷ്ണ അയ്യർ

Day 61 മൂഢനും ക്രാന്തദർശിയും സംശയക്ലേശം ഇല്ലാത്തവരാണ്. ഇരുവരും രണ്ട് വഴിക്ക് സുഖിക്കുന്നു. ഇടയിൽ പെട്ട അല്പജ്ഞാനിയാണ് സംശയങ്ങളാൽ ക്ലേശിക്കുന്നത്.

മായാഗുണങ്ങൾ കൊണ്ട് ലീലയായിട്ട് ഭഗവാൻ സൃഷ്ട്യാദി കർമ്മങ്ങൾ നടത്തുന്നു. ഈശ്വരമഹിമ അറിയാൻ പ്രയാസമാണ് എന്ന ബോധം ആണ് യഥാർത്ഥ തത്വ ജ്ഞാനം എന്ന് മനസ്സിലാക്കി ജ്ഞാനമാർഗ്ഗത്തിൽ പ്രയാസപ്പെടാതെ ഭക്തി മാർഗ്ഗത്തെ അവലംബിക്കുകയാണ് മനുഷ്യന്റെ കർത്തവ്യമെന്ന് സൂചിപ്പിക്കുന്നു

ജയലക്ഷ്മി ശർമ്മ

വിഷ്ണുവിന്റെ നാഭീകമലത്തിൽ നിന്ന് ബ്രഹ്‌മാവ്‌ ഉത്ഭവിച്ചത് എങ്ങനെയെന്ന് എട്ടാമദ്ധ്യായത്തിൽ പറയുന്നു

Day 62 ഈ ജ്ഞാനം ഋഷികളിൽ വഴി സമ്പ്രദായക്രമത്തിൽ എങ്ങനെ ലഭിച്ചു എന്ന് പറയുന്നു

Day 63 സനകാദികളുടെ വിശേഷണം പറയുന്നു.

Day 64 പ്രളയജലത്തിൽ ഉദയം ചെയ്ത താമര വർണ്ണിക്കുന്നു

Day 65 ഈ കൽപ്പത്തിൽ ബ്രഹ്‌മാവിന് നാല് മുഖങ്ങൾ ഉണ്ടായതെങ്ങനെയെന്ന് പറയുന്നു

Day 66 ബ്രഹ്‌മാവിന് ലോകസൃഷ്ടിക്ക് വേണ്ട ജ്ഞാനക്രിയാശക്തി ലഭിച്ചത് ശ്രീ നാരായണോപാസന കൊണ്ടാണ് അഥവാ ഭക്തിയോഗത്തെ ആശ്രയിച്ചത് കൊണ്ടാണെന്ന് പറയുന്നു

Day 67 വിരാട് രൂപത്തെ വർണ്ണിക്കുന്നു

Day 68 ഭഗവാനെ സ്തുതിക്കുന്നു

Day 69 ഒമ്പതാമദ്ധ്യായത്തിൽ ബ്രഹ്‌മാവിന്റെ ഭഗവദ് സ്തുതിയും ഭഗവാൻ ബ്രഹ്‌മാവിന് വരം കൊടുക്കുന്നതും വിവരിക്കുന്നു.

Day 70 ഭഗവാന്റെ സഗുണസ്വരൂപം; സഗുണബ്രഹ്മദർശനം നിർഗുണ ബ്രഹ്‌മാവബോധം വരുത്തുന്നു.

Day 71 ബ്രഹ്‌മാവിന്റെ പ്രാർത്ഥനകളെ സ്വീകരിച്ചു പൂർവ്വ കൽപ്പത്തിലെന്ന പോലെ ഈ കൽപ്പത്തിലും സൃഷ്ടികർമ്മം നിർവഹിക്കാനുള്ള ജ്ഞാനക്രിയാശക്തികളെ കനിഞ്ഞരുളുകയും അതിനു നിർദ്ദേശിക്കുകയും ചെയ്തു

പത്താമദ്ധ്യായം മുതൽ ഇരുപത്താമദ്ധ്യായം വരെ
ഭാഗവതോത്തമൻ ആലപ്പാട്ട് രാമചന്ദ്രൻ

Day 72 ജ്ഞാനക്രിയാശക്തി കൈവന്ന ബ്രഹ്മദേവൻ ഏകാർണ്ണവജാലത്തെയും പ്രളയകാലീനവായുവിനെയും തന്നിലേക്ക് ആവാഹിച്ചു ജഗത് സൃഷ്ടിയുടെ ആരംഭം കുറിച്ചു.

Day 73 ദശവിധസൃഷ്ടിവർണ്ണനം; കാലപരിണാമനിരൂപണം;

Day 74 സനക രുദ്ര മരീചികളുടെ സൃഷ്ടി;

Day 75 ശ്രീവരാഹാവതാരം;

Day 76 ദിദി കശ്യപ സംവാദം, ദിദിയുടെ ഗർഭധാരണം;

Day 77 സനകാദികളിൽ നിന്ന് ജയവിജയന്മാർക്കുണ്ടായ ശാപം; അദ്ധ്യായം 15

Day 78 ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും ജനനം;

Day 79 ഹിരണ്യാക്ഷവധം

മൂർക്കന്നൂർ ശ്രീ ഹരി നമ്പൂതിരി

Day 80 കർദ്ദമപ്രജാപതിയുടെ തപസ്സും ഭഗവാന്റെ വരദാനവും; അദ്ധ്യായം 21

Day 81 കർദ്ദമ ദേവഹൂതി വിവാഹം; ശ്രീ കപിലാവതാരം; അദ്ധ്യായം 24

Day 82 ദേവഹൂതി കപില സംവാദം; അദ്ധ്യായം 25

Day 83 മഹത് തത്വ നിരൂപണം; അദ്ധ്യായം 26

Day 84 പ്രകൃതി പുരുഷ വിവേകജ്ഞാനം കൊണ്ട് മോക്ഷപ്രാപ്തി; അദ്ധ്യായം 28

Day 85 കാലപ്രഭാവം; ഗർഭസ്ഥ ശിശുവിന്റെ ദേഹപ്രാപ്തി; അദ്ധ്യായം 31

Day 86 ഭക്തിയോഗം; ദേവഹൂതിയുടെ ഭഗവദ് സ്തുതിയും പുണ്യ ലബ്ധിയും; അദ്ധ്യായം 33

31 അദ്ധ്യായങ്ങളുള്ള നാലാമത്തെ സ്കന്ധത്തിൽ വിസർഗ്ഗമെന്ന ഈശ്വരലീലയാണ് പൊതുവിൽ പ്രതിപാദ്യവിഷയം. ഈശ്വരവിധേയരായ മനു, പ്രജാപതിമാർ വഴിക്കുള്ള സൃഷ്ടിപ്രസരമത്രേ വിസർഗ്ഗമെന്നത്

സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ആർഷതീർത്ഥം, സ്വാമി ദയാനന്ദാശ്രമം, ഓലശ്ശേരി, പാലക്കാട്

Day 87 സ്വയംഭൂ മനുവിന്റെ പുത്രിമാരുടെ വംശക്രമം വെവ്വേറെയായി വിസ്തരിക്കപ്പെടുന്നു. 4.1.5 4.1.9

Day 88 ദക്ഷപ്രജാപതിക്ക് മനുപുത്രിയായ പ്രസൂതിയിൽ ഉണ്ടായ പ്രജാസൃഷ്ടി മൂന്ന് ലോകത്തിലും പരന്നു. 4.1.10 4.1.33

Day 89 നരനാരായണന്മാർ

സംഗമേശൻ തമ്പുരാൻ

Day 90 അഗ്നിദേവതകൾ; ദക്ഷപുത്രി സതീദേവി; അദ്ധ്യായം ഒന്ന്

Day 91 ദക്ഷനും ശിവനും തമ്മിൽ വൈരമുണ്ടായത് 4.2.9;

Day 92 ദക്ഷൻ മഹാദേവനെപ്പറ്റി മോശം വാക്കുകൾ പറയുന്നു അദ്ധ്യായം രണ്ട്;

Day 93 ദക്ഷന് നന്ദികേശ്വരനിൽ നിന്ന് ശാപം കിട്ടിയ കഥ പറയുന്നു; അച്ഛന്റെ യജ്ഞമഹോത്സവം കാണുവാൻ പോകുന്നതിന് വേണ്ടി സതീദേവി മഹാദേവനോട് അനുവാദം ചോദിക്കുന്നു; അദ്ധ്യായം മൂന്ന്;

Day 94 മഹാദേവൻ സതിയെ ഉപദേശിക്കുന്നു;

Day 95 ഭർത്താവിനെ അനുസരിക്കാതെ യജ്ഞത്തിന് പോയ സതി പിതാവിനാൽ അപമാനിതയായി ദേഹത്യാഗം ചെയ്ത സംഭവം നാലാമദ്ധ്യായത്തിൽ പറയുന്നു

Day 96 അഞ്ചാമദ്ധ്യായത്തിൽ, ശിവൻ സതീദേവിയുടെ ദേഹത്യാഗവർത്ത കേട്ട് ക്രുദ്ധനായി വീരഭദ്രനെ ജനിപ്പിക്കുന്നതും, ദക്ഷനെയും ദക്ഷയാഗവും നശിപ്പിക്കുന്നതും വർണ്ണിക്കപ്പെടുന്നു

Day 97 അദ്ധ്യായം 6 - ബ്രഹ്‌മാവ്‌ ദേവന്മാരോട് കൂടി ശിവനെ ചെന്ന് കണ്ട്, ദക്ഷാദികളുടെ ജീവിതാദികൾക്ക് വേണ്ടി സാദരം അനുസാന്ത്വനം ചെയ്യുന്നതാണ് പ്രതിപാദ്യം.

Day 98 അദ്ധ്യായം 7 - ദാക്ഷായജ്ഞസമാപനം

No comments:

Post a Comment